Home ഇന്ത്യൻ വാർത്തകൾ കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

710
0

കുറുപ്പന്തറ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ കൂടിയ യോഗത്തിൽ കെ.സി സി. യൂണിറ്റ് പ്രസിഡന്റ് സിറിൽ കണ്ടാരപ്പിള്ളിയിൽ അദ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാദർ ജേക്കബ്ബ് മുള്ളൂർ ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി. രൂപത ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണവും, കർഷക ഫോറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി. കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടിൽ, കർഷക ഫൊറം ഫൊറോന കൺവീനർ ഇ.കെ.ചാക്കോച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു കർഷക ഫൊറം യൂണിററ്റ് കൺവീനർ സജീവ് പഴയിടം സ്വാഗതവും, ജിമ്മി മണിയംകുന്നേൽ കൃതജ്ഞതയും പറഞ്ഞു.

Previous articleപാരമ്പര്യ സ്മരണയിൽ ചിക്കാഗോ കെ. സി.എസിന്റെ ക്നാനായ നൈറ്റ് അവിസ്മരണീയമായി
Next articleമാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply