കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേതൃസംഗമവും അതിരൂപതാതല കലാകായികമേളയും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിന്റുമാരായ മറിയാമ്മ തോമസ്, പെണ്ണമ്മ ജെയിംസ്, ജോയിന്റ് സെക്രട്ടറിമാരായ ജിജി ഷാജി, ബിന്‍സി ഷിബു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഫൊറോനതലത്തില്‍ മത്സരിച്ച് വിജയികളായവരാണ് അതിരൂപതാതലത്തില്‍ മത്സരിച്ചത്. പുരാതനപ്പാട്ട്, ക്‌നാനായവധു, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ബക്കറ്റ് & ബോള്‍, ബുക്ക് ബാലന്‍സ് ആന്‍ഡ് മെഴുകുതിരി റേസ് എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും അതിരൂപതാതല കലാകായിക മേളയും സംഘടിപ്പിച്ചു











