Home അമേരിക്കൻ വാർത്തകൾ കൊന്ത മാസ വിസ്മയമൊരുക്കി ന്യൂജേഴ്‌സി ഇടവക മിഷൻ ലീഗ്

കൊന്ത മാസ വിസ്മയമൊരുക്കി ന്യൂജേഴ്‌സി ഇടവക മിഷൻ ലീഗ്

456
0

ന്യൂജേഴ്‌സി ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദർശനവും ഏവർക്കും നവ്യാനുഭവമായി മാറി. കുട്ടികൾ നിർമിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദർശനം പള്ളി ഹാളിൽ ഒരുക്കി. ജപമാലകൾ വിവിധ രീതിയിൽ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങൾ ഉൾപെടുത്തിയും നടത്തിയ പ്രദർശനം ഏവർക്കും നയനാന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തിൽ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തത്. മാതാപിതാക്കൾ എവരും കുട്ടികളുടെ മഹനീയ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

Previous articleചിക്കാഗോ സെന്റ് മേരീസ് മിഷൻലീഗ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു
Next articleകൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

Leave a Reply