ചിക്കാഗോ: ഒക്ടോബർ 22 ഞായറച്ച 11:40 ന് കുട്ടികൾക്കായി ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെന്റ്മേരീസ് ക്നാനായ കാത്തോലിക്ക ദേവാലയത്തിലെ മിഷൻ ലീഗ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു. എക്സ്ഒഫീഷ്യൽസ് ചെയർപേഴ്സൺ ജെയ്ഡൻപ്ലാത്താനത് തന്റെ ആമുഖ പ്രസംഗത്തിൽ മിഷൻലീഗ് സംഘടനയിൽ പ്രവർത്തിക്കുകവഴി തങ്ങളുടെ എക്സിക്യൂട്ടീവ് കൈവരിച്ച വളർച്ചയെ പറ്റി പരാമർശിക്കുകയും തുടർന്ന് ഭാരവാഹികളെ ഏവർക്കും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. മിഷൻ ലീഗ് സ്പിരിച്യുൽ ഡയറക്ടർ ഫാദർ ലിജോ കൊച്ചുപറമ്പിൽ കുട്ടികളെ ആശീർവദിച്ചു. പ്രാർത്ഥിക്കുകയും സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് പുതിയ എക്സിക്യൂട്ടീവിനെ പ്രധിനിതികരിച്ചു പ്രസിഡന്റ് ആൻഡ്രൂ തേക്കുംകാട്ടിൽ സംസാരിച്ചു. പുതിയ എക്സിക്യൂട്ടീവ് ആവിഷ്കരിക്കുന്ന എല്ലാ പരിപാടിയിലും പ്രത്യേകിച്ചു ബൈബിൾ വചനങ്ങൾ ആഴത്തിൽ പഠിക്കാൻ ഉദ്ദേശിച്ചുള്ള ഗോസ്പൽ റൈറ്റിംഗ് ആക്ടിവിറ്റിയിൽ ആത്മാർത്ഥമായി പങ്കുചേരണമെന്നു പ്രസിഡണ്ട് കുട്ടികളോട് അഭ്യര്ത്ഥിച്ചു.ചടങ്ങിൽ മതാധ്യാപകരുംമാതാപിതാക്കളും മിഷൻ ലീഗ് ഗ്രൂപ്പ് കോർഡിനേറ്റർസും ഡയറക്ടേഴ്സും സന്നിഹിതരിയിരുന്നു.













