കത്തോലിക്കാ കോൺഗ്രസ് കർഷക ക്ലബ്ബ് രൂപീകരിച്ചു.
നെല്ലിയാടി :
ക്നാനായ കത്തോലിക്കാ കോൺഗ്രസ് കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ ബാഗ്ലൂർ ഫോറോനായിൽപ്പെട്ട കടബ, നെല്ലിയാടി, അജ്ക്കർ ഇടവകകളിൽ കർഷക ക്ലബ്ബ് രൂപീകരിച്ചു. നെല്ലിയാടി സെന്റ് സ്റ്റീഫൻസ് പള്ളിയങ്കണത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ വച്ച് കെ.സി.സി. ബാഗ്ലൂർ ഫൊറോന ചാപ്ലിൻ റവ:ഫാദർ അനീഷ് മാവേലി പുത്തൻപുര ക്ലബ്ബുകൾ ഉൽഘാടനം ചെയ്തു. കെ.സി.സി ബാഗ്ലൂർ ഫൊറോന പ്രസിഡന്റ് ജോൺ പീച്ചിലിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. നെല്ലിയാടി പള്ളി വികാരി റവ:ഫാദർ : ജിബിൻകാലായിൽ കരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറർ ജോൺ തെരുവത്ത്, വൈസ് പ്രസിഡന്റ് ടോം കരികുളം, മലബാർ റീജിയൻ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ ,ജോയിന്റ് സെകട്ടറി ഷിജൂ കൂറാനാൽ, എഐ.സി യു പ്രതി നിഥി ബിനു ചെങ്ങളം എ.കെ.സി.സി. മെമ്പർ സാബു കരിശ്ശേരി, കർഷക ഫോറം ചെയർമാൻ എം.സി. കുര്യാക്കോസ്, മലബാർ റീജീനൽ ഭാരവാഹികളായ ഫിലിപ്പ് വെട്ടിക്കുന്നേൽ, സജി പ്ലാചേരിപ്പുറത്തു് , മനോജ് ഇല്ലിക്കൽ , ഡോക്ടർ അനു വടക്കേപറമ്പിൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അലക്സ് ഐറ്റിൽ സ്വാഗതവും ടോമി ആലപ്പാട്ട് കൃതജ്ഞതയും പറഞ്ഞു.











