Home അമേരിക്കൻ വാർത്തകൾ ക്നാനായ നൈറ്റ് 2023, ചലചിത്ര താരം ജോയി മാത്യു ഉത്ഘാടനം ചെയ്യും .

ക്നാനായ നൈറ്റ് 2023, ചലചിത്ര താരം ജോയി മാത്യു ഉത്ഘാടനം ചെയ്യും .

756
0

ക്നാനായ നൈറ്റ് 2023, ചലചിത്ര താരം ജോയി മാത്യു ഉത്ഘാടനം ചെയ്യും .

ചിക്കാഗോ :നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രഭല ക്നാനായ സംഘടന ആയ കെ സി എസ് ചിക്കാഗോ ഒരുക്കുന്ന ക്നാനായ നൈറ്റ് 2023 ലെ മുഖ്യാതിഥി ആയി ശ്രീ ജോയി മാത്യു എത്തും. ഒക്ടോബർ 21 ശനിയാഴ്ച വെകുന്നേരം 5 മണി മുതൽ, ചിക്കാഗോ ഐറിഷ് അമേരിക്കൻ ഹേറിറ്റേജ് സെന്ററിൽ വച്ചു നടക്കുന്ന ക്നാനായ നൈറ്റിൽ കൊച്ചു കുട്ടികൾ മുതൽ, സീനിയർ സിറ്റിസൻസ് വരെ നാനുറോളം പേരാണ് വേദിയിൽ അണി നിരക്കുന്നത്. ചിക്കാഗോ ക്നാനായക്കാരുടെ മാമാങ്കം എന്നറിയപെടുന്ന ക്നാനായ നൈറ്റിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതി ആയി നടക്കുന്നു.
കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയി കിഴക്കേനടിയിൽ, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവർക്ക് പുറമെ, എന്റർടൈൻമെന്റ് കോർഡിനേറ്റർ അഭിലാഷ് നല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ ഏകദേശം 21 അംഗ സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ക്നാനായ നൈറ്റിൽ മുഖ്യാതിഥി ആയി, പ്രമുഖ ചലചിത്ര നടനും, സംവിധായകനും, തിരക്കഥകൃത്തു മായ ജോയി മാത്യു എത്തുന്നതിൽ അഭിമാനം ഉണ്ടന്നു സംഘാടകർ അറിയിച്ചു.
1986-ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊണ്ടത് 2013-ലെ ഷട്ടർ എന്ന ചിത്രത്തിൻ്റെ സംവിധാനത്തിലൂടെയാണ്. 2013 -ൽ തന്നെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാദർ എബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ജോയ് മാത്യു മലയാള സിനിമയിലെ നിരന്തരമായ സാന്നിധ്യമായി മാറുന്നത്.

സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രചനയിൽ കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയിട്ടുണ്ട്. സംവിധായകൻ സിബി മലയിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ ഷട്ടർ 2012-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകർ തിരഞ്ഞെടുത്തു. 2012-ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയ്ക്ക് ലഭിച്ചു

Previous articleനീറിക്കാട്: മാലിത്തുരുത്തേൽ അന്നമ്മ ജോയി | Live Funeral Telecast Available
Next articleക്നാനായ മാമാങ്കം അറ്റ്ലാന്റയിൽ ഒക്ടോബർ 14 ന്

Leave a Reply