Home ഇന്ത്യൻ വാർത്തകൾ കര്‍ഷക ഫോറം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു

കര്‍ഷക ഫോറം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു

499
0

കടുത്തുരുത്തി: ക്‌നാനായ കത്തോലിക്കാ കോണ്‍സ് കര്‍ഷക ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കടുത്തുരുത്തി ഫൊറോനയിലെക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്തുരുത്തി ഫൊറോനായിലെ കെ.സി.സി. യൂണിറ്റ് പ്രസിഡന്റമ്മാരുടെയും യൂണിറ് കണ്‍വീനറന്മാരുടെയും സംയുക്ത യോഗം കടുത്തുരുത്തി പള്ളിയില്‍ ചേര്‍ന്നു. യോഗം കെ.സി.സി. ഫൊറോന ചാപ്ലിനും, വികാരിയുമായ റവ. ഫാദര്‍ എബ്രാഹം പറമ്പേട്ട് ഉല്‍ഘാടനം ചെയ്തു. കെ.സി.സി. ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടില്‍ അദ്ധ്യക്ഷതവഹിച്ചു. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. കര്‍ഷക ഫോറം രൂപത കണ്‍ വീനര്‍ എബ്രാഹം തടത്തില്‍ ആംശംസാ പ്രസംഗം നടത്തി. ഫിലിപ്പ് ജേയ്ക്കബ്ബ് മണലേല്‍ സ്വാഗതവും കര്‍ഷക ഫൊറം ഫൊറോന കണ്‍വീനര്‍ ഇ.കെ.ചാക്കോച്ചന്‍ കൃതജ്ഞതയും പറഞ്ഞു.

Previous articleഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും
Next articleചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

Leave a Reply