ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത കർഷക ഫോറത്തിന്റെ പടമുഖം ഫൊറോന തലപ്രവര്‍ത്തനോദ്ഘാടനവും, തട്ടിയമ്പാട് യൂണിറ് കാർഷിക ക്ലബ്ബിന്റെ ഉൽഘാടനവും തടിയമ്പാട് ഫാത്തിമാതാ പള്ളിയിൽ വച്ചു നടന്നു. പടമുഖം ഫൊറോന പ്രവർത്തന ഉൽഘാടനം ഫൊറോനാ വികാരിയും കെ.സി.സി. ഫൊറോന ചാപ്ലിനുമായ റവ. ഫാദർ ഷാജി പൂത്തുറ നിർവഹിച്ചു. തടിയമ്പാട്ട് യൂണിറ്റ് കർഷക ക്ലബ്ബിന്റെ ഉൽഘാടനം കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പിട്ടത്തുമലയിൽ നിർവഹിച്ചു. ഫൊറോന പ്രസിഡന്റ് അഭിലാഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ഓൾ ഇന്ത്യ കാത്തലിക്ക് യൂണിയൻ അഖിലേന്ത്യാ കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബേബി മുളവേലിപ്പുറത്തെ ആദരിച്ചു. വികാരി ഫാദർ ജോബിൻ പ്ലാചേരിപ്പുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ്, കെ.സി.സി. ഫൊറോന സെകട്ടറി ജോൺസൺ നക്കോലിക്കര, കർഷക ഫോറം രൂപത സ്റ്റിയറിംഗ് കമ്മറ്റി അംഗം ജൂബി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Home ഇന്ത്യൻ വാർത്തകൾ കെ.സി.സി കർഷക ഫോറത്തിന്റെ പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും, തടിയമ്പാട് യൂണിറ് കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി











