മണക്കാട് ഇടവകയിൽ കെ.സി.സി കർഷക ക്ലബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ശേഷം മിനി parish ഹാളിൽ ചേർന്ന യോഗത്തിൽ ഇടവക വികാരി റവ ഫാ ദിപു ഇറപ്പുറത്തു ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷിനോ കുന്നപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ ജോസി കുന്നുചിറ അധ്യക്ഷ പ്രസംഗം നടത്തി. kcc അതിരൂപത treasurer ശ്രീ ജോൺ തെരുവ്ത്തു, അതിരൂപത കർഷക ഫോറം ചെയർമാൻ ശ്രീ M C കുര്യാക്കോസ് എന്നിവർ കർഷക ക്ലബ്ബിനെ സംബന്ധിച്ച് സംസാരിച്ചു. kcc ഫോരോന സെക്രട്ടറി ശ്രീ ഷിബു ഉറുകുഴി, ഫോറൊനാ കർഷക ഫോറം കൺവീനവർ ശ്രീ ഭായി മാത്യു കറുത്തേടം, KCWA യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ഷീല തോമസ് മഠത്തിൽ, KCYL യൂണിറ്റ് പ്രസിഡന്റ് ശ്രീ ജിയോ ജോമോൻ കുന്നപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിത വേദി പ്രസിഡന്റ് ശ്രീ പാപച്ചൻ പുത്തൻപുരക്കൽ, KCC മണക്കാട് യൂണിറ്റ് ഭാരവാഹികളായ ശ്രീ ജിൽമോൻ മഠത്തിൽ, ശ്രീ ബിജു പുളിക്കാംതടത്തിൽ, ശ്രീ ടോമി പൈമ്പാലിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു
KCC മണക്കാട് യൂണിറ്റ് കർഷക ക്ലബ് കൺവീനർ ശ്രീ സനീഷ് പുളിമനക്കൽ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. ഇടവകയിലെ KCC, KCWA അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.











