വടക്കുംമുറി ഇടവകയിൽ കെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ക്ലബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. വി. കുർബാനക്കു ശേഷം നടന്ന യോഗത്തിൽ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. കെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ. അബ്രഹാം പാറടിയിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ലൈൻ ഫാ. ദിപു ഇറപുറത്ത് അനുഗ്രഹ പ്രഭാഷണവും ശ്രീ. M. C. കുര്യാക്കോസ് മുഖ്യ പ്രഭാഷണവും നടത്തി. ശ്രീ ഭായി മാത്യു, KCYL പ്രസിഡന്റ് മനു അഗസ്റ്റിൻ, KCWA പ്രസിഡന്റ് Smt. ഷേർലി പാറടിയിൽ എന്നിവർ ആശംസകൾ നേർന്നു. കെസിസി സെക്രട്ടറി ശ്രീ. ജിജോ വെട്ടിക്കാട്ടിൽ സ്വാഗതവും കർഷക ക്ലബ് സെക്രട്ടറി ശ്രീ. ജേക്കബ് കൊല്ലംമാരുപറമ്പിൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ശ്രീ. രാജു മൂടിക്കല്ലേൽ, ശ്രീ. ജോണി വട്ടപ്പറമ്പിൽ ശ്രീ. ഫിലിപ്പ് കള്ളിക്കൽ എന്നിവർ നേതൃത്വം നൽകി.











