കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കണ്‍വാടി ടീച്ചേഴ്‌സിനായി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ അങ്കണ്‍വാടി ടീച്ചേഴ്‌സിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ ജോയിസി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വ്യക്തികള്‍ നേരിടുന്ന പ്രയാസങ്ങള്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പഠന ശിബിരത്തിന് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ ജോയിസി എസ്.വി.എം എന്നിവര്‍ നേതൃത്വം നല്‍കി.
Home ഇന്ത്യൻ വാർത്തകൾ അന്ധബധിര പുനരധിവാസ പദ്ധതി അങ്കണ്‍വാടി ടീച്ചേഴ്‌സിനായി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു











