Home ഇന്ത്യൻ വാർത്തകൾ പയസ്മൗണ്ട് സെന്റ് പയസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

പയസ്മൗണ്ട് സെന്റ് പയസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

752
0

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കർഷക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പയസ്മൗണ്ട് സെന്റ് പയസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച് ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. പള്ളി വികാരി റവ:ഫാദർ ബോബി കൊച്ചു പറമ്പിൽ അദ്യക്ഷത വഹിച്ചു വിവിധയിനം വിത്തുകളുടെ വിതരണം കർഷക ഫോറം അതിരുപത ചെയർമാൻ എം.സി.കുര്യാക്കോസ് നിർവഹിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപത സെക്രട്ടറി ഷൈനി സിറിയക്ക് , ഫോറോന സെക്രട്ടറി ജെയിസൺ ജോസഫ് , കർഷക ഫോറം ഫോറോന കൺവീനർ പീറ്റർ ഇളംപളക്കാട്ട്, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കർഷക ഫോറം സ്റ്റിയറിങ്ങ് കമ്മറ്റി മെമ്പർ സിറിയക്ക് ചൊള്ളമ്പേൽ സ്വാഗതവും കെ.സി സി യൂണിറ്റ് പ്രസിഡന്റ് മാത്യു ആളോത്തുമഴുപ്പേൽ കൃതജ്ഞതയും പറഞ്ഞു.

Previous article127 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
Next articleക്‌നാനായ സമുദായത്തിന്റെ വിശ്വാസതീഷ്ണതയും പൈതൃകപരിപാലനവും മഹത്തരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Leave a Reply