Home ഇന്ത്യൻ വാർത്തകൾ വിശ്വാസ പരിശീലനവാർഷികം ആഘോഷിച്ചു.

വിശ്വാസ പരിശീലനവാർഷികം ആഘോഷിച്ചു.

484
0

തിരുവനന്തപുരം: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ 2022-2023 അദ്ധ്യായന വർഷത്തിലെ വാർഷികവും,2023-2024 അദ്ധ്യായന വർഷത്തിലെ തിരുബാ ലസഖ്യം – ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനോ ദ്ഘാടനവും, മെറിറ്റ് സ്കോളർഷിപ്പ് വിതരണവും നടത്തപ്പെട്ടു. ചടങ്ങിൽ വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കാറ്റികിസം ചെയർമാൻ ഫാ. ജിബിൻ മണലോടിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, ഇടവകാംഗവുമായ ശ്രീ. ജോസ് സിറിയക് IAS മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി കുറുപ്പംപറമ്പിൽ, അസി. ഹെഡ്മിസ്ട്രെസ് സി. ക്രിസ്റ്റോ SVM,KCC സെക്രട്ടറി ശ്രീ. ജോബി ഇടത്തിൽ, PTA പ്രസിഡണ്ട്‌ ശ്രീ. ബിജു കരുനാട്ടിൽ, അധ്യാപക പ്രതിനിധി ശ്രീ. സജി വേലിക്കട്ടേൽ എന്നിവർ പ്രസംഗിച്ചു. Fiesta 2k23 എന്ന പേരിൽ കലാസന്ധ്യയും നടത്തപ്പെട്ടു.

Previous articleചിക്കാഗോ : പൂഴിക്കോൽ വലിയപറമ്പിൽ ജെന്നിഫർ( 31)
Next articleഉഴവൂര്‍: കൊട്ടാരത്തില്‍ (ചിറക്കര) ഏലിയാമ്മ ചാക്കോ | Live Funeral Telecast Available

Leave a Reply