Home ഇന്ത്യൻ വാർത്തകൾ ഭിന്നശേഷിയുള്ളവര്‍ക്ക്‌ അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിയുള്ളവര്‍ക്ക്‌ അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

670
0

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.

Previous articleചരിത്രം കുറിച്ച് കുഞ്ഞുമിഷനറിമാരുടെ “റിജോയ്‌സ്‌” സമ്മർ ക്യാമ്പ്
Next article15-ാമത് കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോയില്‍ 2024 ജൂലൈ 4 മുതല്‍ 7 വരെ

Leave a Reply