Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനം ആഘോഷിച്ചു

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനം ആഘോഷിച്ചു

663
0

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജന ദിനാഘോഷം -EUNOIA 2K23- പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തപ്പെട്ടു.പൂക്കയം യൂണിറ്റ് പ്രസിഡന്റ് നെവിന്‍ ജോയി സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എല്‍ രാജപുരം ഫൊറോന പ്രസിഡന്റ് അലന്‍ ബിജു അധ്യക്ഷത വഹിച്ചു രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ ഫൊറോന ചാപ്ളയിന്‍ ഫാ. ജോസഫ് ചത്തെിക്കുന്നേല്‍ ആമുഖ പ്രഭാഷണം നടത്തി. കെ സി വൈ എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ റീജിയന്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്,കെ.സഇ.ഡബ്ള്യൂ.എ രാജപുരം ഫൊറോനാ ജോയിന്റ്‌ സെക്രട്ടറി റിറ്റി ജയന്‍ , ഫൊറോനാ സെക്രട്ടറി മരിയ തമ്പി നന്ദ എന്നിവര്‍ സംസാരിച്ചു .യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ രാജപുരം, ചുള്ളിക്കര, മാലക്കല്ല് എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ഫൊറോന സമിതി ആദരിച്ചു.വിവിധ യൂണിറ്റുകളില്‍ നടത്തിയ കലാപരിപാടികള്‍ യുവജന ദിനാഘോഷത്തിന് മാറ്റുകൂട്ടി.പൂക്കയം യൂണിറ്റ് പ്രസിഡന്റ്നെവിന്‍ ജോയി, സെക്രട്ടറി ആഷ്ന വി എം,വൈസ് പ്രസിഡന്റ് റോബിന്‍ ജോസഫ്, ജോയിന്റ്‌ സെക്രട്ടറി അഖില കുഞ്ഞുമോന്‍, ട്രഷറി അഖില്‍ ബെന്നി, യൂണിറ്റ് ചാപ്ളിന്‍ ഫാ. ഷിനോജ് വെള്ളായിക്കല്‍, ഡയറക്ടര്‍ നോയല്‍ സൈമണ്‍,രാജപുരം ഫൊറോനാ ചാപ്ളിന്‍ ഫാ. ജോസഫ് ചത്തെിക്കുന്നേല്‍ ഫൊറോന ഡയറക്ടര്‍ ടോമി ഫിലിപ്പ് (പറമ്പടത്തുമലയില്‍) ,സിസ്റ്റര്‍ അഡൈ്വസര്‍ ലിസ്ന സിസ്റ്റര്‍, പ്രസിഡന്‍്റ് അലന്‍ ബിജു കാട്ടാമല , വൈസ് പ്രസിഡന്റ് ആഷ്ന വി എം വലിയപറമ്പുമുകളില്‍, സെക്രട്ടറി മരിയ തമ്പി കരോട്ടുകുന്നേല്‍, ജോയിന്റ്‌ സെക്രട്ടറി ജിത്തു തോമസ് വാഴക്കാപാറ, ട്രഷറി സാലസ് സണ്ണിക്കും പറയക്കോണത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleകോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ്‌ഡേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി
Next articleതടിയമ്പാട്: വെട്ടിക്കല്‍ തോമസ് ഇട്ടിയവിര

Leave a Reply