കോട്ടയം: സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ്‌ഡേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സെന്റ് ആന്‍സ് ഡേയും ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനവും സംയുക്തമായി നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ. നായര്‍ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 100 ശതമാനം വിജയവും 72 ഫുള്‍ എ പ്ലസും നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ സി. അയോണ എസ്.വി.എം, ഹെഡ്മിസ്ട്രസ്സ് ജൂസി തോമസ്, ബിനു ചെങ്ങളം, മിഷേല്‍ മരിയ ജോണ്‍സണ്‍, നീന മറിയം ജേക്കബ്, വിന്‍സിമോള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ്‌ഡേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി












