Home ഇന്ത്യൻ വാർത്തകൾ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു

കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു

674
0

കോട്ടയം: സ്വയം തൊഴില്‍ പരിശീലനത്തോടൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയ്ക്ക് കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ. ധന്യ എം.കെ, ലാബ് അസിസ്റ്റന്റ് സുജിന്‍ സി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന പരിപാടിയോടനുബന്ധിച്ച് ചിപ്പി കൂണ്‍, പാല്‍ കൂണ്‍ കൃഷിയെക്കുറിച്ചും കൂണ്‍ വിത്തുകളെക്കുറിച്ചും കൂണ്‍ ബെഡ് നിര്‍മ്മാണം സംബന്ധിച്ചും ക്ലാസ്സുകളും പ്രാക്ടിക്കലും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ്. സ്വാശ്രയ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്കായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.

Previous articleകുറിച്ചി: കോയിത്തറ ശോശാമ്മ ഫിലിപ്പ്
Next articleവെളിയന്നൂർ: വെട്ടുപാറപ്പുറത്ത് വി.കെ മാത്യു (മത്തപാപ്പന്‍) | Live Funeral Telecast Available

Leave a Reply