കോട്ടയം: ജസ്റ്റിസ് സിറിയക് ജോസഫിന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് സ്ക്രോള്‍ ഓഫ് ഓണര്‍ ബഹുമതി സമ്മാനിച്ചു. ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന മികച്ച പൊതുജന സേവകനുള്ള 2023ലെ ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ്ദാന ചടങ്ങിനിടയിലാണ് അവിചാരിതമായി സി.വി ആനന്ദബോസ് ജസ്റ്റീസ് സിറിയക്ക് ജോസഫ് ബഹുമതി നല്‍കിയത്. സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും സാമൂഹിക സമന്വയത്തിനായുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം തന്നെ സാധാരണക്കാരുമായുള്ള ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുവാനും എക്കാലത്തും ശ്രമിച്ചിട്ടുള്ള ശ്രേഷ്ഠനായ നേതാവാണ് ജസ്റ്റിസ് സിറിയക് ജോസഫ് എന്നും എപ്പോഴും തന്‍്റെ വേരുകളോട് ചേര്‍ന്ന് നില്‍ക്കുന്ന അദ്ദേഹം തന്‍്റെ പ്രവര്‍ത്തികളിലൂടെയും ചിന്തകളിലൂടെയും ഭാരതീയസംസ്കാരവും പൈതൃകങ്ങളും ഉയര്‍ത്തിപിടിക്കുന്നുവെന്നും ഗവര്‍ണര്‍ സ്ക്രോള്‍ ഓഫ് ഓണറില്‍ പ്രതിപാധിച്ചു. കേരള ലോകയുക്തയും കര്‍ണാടക ഉത്തരഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സിറിയക് ജോസഫ് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ്.













