Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച ഗൈഡ് യൂണിറ്റ്

കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച ഗൈഡ് യൂണിറ്റ്

740
0

കൈപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ കോട്ടയം ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം മികച്ച ഗൈഡ് യൂണിറ്റായി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ് യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. 2022-23 അധ്യയനവര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കപ്പെട്ട അംഗീകാരമാണ് ഈ അവാര്‍ഡ്. കേരള സ്റ്റേറ്റ് അസോസിയേഷന്‍ മുന്നോട്ടുവച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹപാഠിക്ക് ഒരു സ്‌നേഹ ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഭാവി തലമുറയെ രൂപീകരണത്തിനുതകും വിധം യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് സുധാകരനില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ ശ്രീ. ബിനോയ് കെ.എസ്, ഗൈഡ് ക്യാപ്റ്റന്‍ സിസ്റ്റര്‍. പ്രകാശ്, കമ്പനി ലീഡര്‍ കുമാരി. തീര്‍ത്ഥാ മേരി ടോം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Previous articleകെ.സി.വൈ.എൽ അതിരൂപതാതല യുവജനദിനാഘോഷ പൊതുസമ്മേളനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleരാജപുരം: കുറുമുള്ളൂർ കൊട്ടുപ്പള്ളിയിൽ പി.ജെ. തോമസ്

Leave a Reply