1887 ല്‍ സ്ഥാപിതമായ കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയായിരുന്ന അഭിവന്ദ്യ ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ 110-ാം
ചരമവാര്‍ഷിക ദിനത്തില്‍ കോട്ടയം അതിരൂപതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തി. കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ക്‌നാനായ സമുദായത്തിന്റെ അനന്യത തിരിച്ചറിഞ്ഞ് സഭാപരമായ സംവിധാനമൊരുക്കുന്നതിന് നേതൃത്വം നല്‍കി സമുദായത്തിനു നിസ്തുല സംഭാവനകള്‍ നല്‍കിയ ചാള്‍സ് ലവിഞ്ഞു മെത്രാന്‍ തീഷ്ണതയുള്ള മിഷനറിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മിഷനറി ചൈതന്യം ഈ കാലഘട്ടത്തില്‍ മാതൃകയും പ്രചോദനമാണെന്നു പിതാവു പറഞ്ഞു. കേരളസഭയുടെ ചരിത്രത്തില്‍ നാട്ടുമെത്രാന്മാരുടെ ഭരണത്തിനും തെക്കുംഭാഗര്‍ക്കു മാത്രമായി കോട്ടയം രൂപതയുണ്ടാകുന്നതിനും സുപ്രധാന പങ്കുവഹിച്ച മഹത്‌വ്യക്തിത്വമാണു ചാള്‍സ് ലവീഞ്ഞു മെത്രാനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Home ഇന്ത്യൻ വാർത്തകൾ ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ 110-ാം ചരമവാര്‍ഷിക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തി.











