Home ഇന്ത്യൻ വാർത്തകൾ “തനിമയുടെ കെടാവിളക്ക്” പുസ്തകം പ്രകാശനം ജൂലൈ 14 വെള്ളിയാഴ്ച്ച

“തനിമയുടെ കെടാവിളക്ക്” പുസ്തകം പ്രകാശനം ജൂലൈ 14 വെള്ളിയാഴ്ച്ച

738
0

തെക്കുംഭാഗ ജനതയുടെ ഭാവിതലമുറകളിലേക്ക് സമുദായചരിത്രവും പാരമ്പര്യങ്ങളും ചെറുപ്പം മുതലേ പകർന്നു നൽകി അവരെ സാമുദായിക സ്വത്വബോധത്തിൽ വളർത്താനായി ഒരു പാഠപുസ്തകം എന്ന പദ്ധതി യാഥാർത്ഥ്യമാകുകയാണ്. ജൂലൈ 14 വെള്ളിയാഴ്ച്ച 3:30 pm ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് “തനിമയുടെ കെടാവിളക്ക്” എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കാത്തലിക് മിഷൻ പ്രസിൽ അച്ചടിച്ച് ജ്യോതി ബുക്ക് ഹൗസാണ് പുസ്തകം പബ്ളീഷ് ചെയ്യുന്നത്. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾക്കുള്ള പാഠങ്ങളും സമുദായത്തിൻ്റെ ചരിത്ര യാഥാർത്ഥ്യങ്ങളും സമുദായ സംബന്ധമായ വിവിധ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകം നാട്ടിലും വിദേശരാജ്യങ്ങളിലുമുള്ള തെക്കുംഭാഗ സമുദായാംഗങ്ങളുടെ മനസ്സുകളിൽ തനിമയുടെ വെളിച്ചം പകരാനും നമ്മുടെ ഭാവിതലമുറകളിൽ ആ വെളിച്ചം “സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം” തെളിഞ്ഞു നിൽക്കാനും ഉപകരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

Previous articleചാള്‍സ് ലവീഞ്ഞ് മെത്രാന്റെ 110-ാം ചരമവാര്‍ഷിക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തി.
Next articleഉല്‍പ്പാദന മേഖലയിലെ സാധ്യതകള്‍ പഠിച്ച് നിശ്ചയ ധാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കും- മന്ത്രി വി.എന്‍ വാസവന്‍

Leave a Reply