ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റ്റീൻ മിനിസ്ടി കോൺഫ്രൺസ് “എബയിഡ്” ന് ഡാളസ്സിൽ തിരി തെളിഞ്ഞു. കോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ജീവിത വീക്ഷണത്തെ രൂപപ്പെടുത്തി എടുക്കുന്ന റ്റീനേജ് പ്രായത്തിൽ എബയിഡ് കോൺഫ്രൺസ് ദൈവം കനിഞ്ഞ അനുഗ്രഹമാണന്നും അതു മനസ്സിലാക്കി നിങ്ങളുടെ ജീവിതം നമ്മുടെ സഭയ്ക്കും സമുദായത്തിനും അനുഗ്രഹീതമാക്കി മാറ്റണം എന്നും പിതാവ് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ വികാരി ഫാ.അബ്രാഹം കളരിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.വരുന്ന മൂന്ന് ദിവസങ്ങളിൽ ആയി ഡാളസ്സിലെ സുന്ദരമായ ക്യാമ്പ് കൊമ്പാസ് സെന്ററിൽ നടക്കുന്ന കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.
Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയണിലെ ഒന്നാമത്തെ റ്റീൻ മിനിസ്ട്രി കോൺഫ്രൺസിന് ഡാളസ്സിൽ ഉജ്ജ്വല തുടക്കം











