പുതുവേലി: മണിപ്പൂർ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കെ.സി.സി അതിരൂപത സമിതിയുടെ ആഹ്വാനപ്രകാരം പുതുവേലി കെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.സി.ഡബ്ലിയുഎ, കെ.സി.വൈ.എൽ, മറ്റ് ഇതര ഭക്ത സംഘടനകളുടെയും സഹകരണത്തോടെ രാവിലത്തെ കുർബാനയ്ക്ക് ശേഷം പ്രതിഷേധ ജ്വാല തെളിയിച്ചു. യൂണിറ്റ് ഡയറക്ടർ റവ.ഫാദർ ജോസഫ് ഈഴാറത്ത്, യൂണിറ്റ് പ്രസിഡന്റ് ആൽവിൻ ചിറയത്ത് എന്നിവർ പ്രസംഗിച്ചു, കെസിവൈൽ പ്രസിഡന്റ് ജെഫിൻ ജോസ് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. കെ.സി.സി, കെ.സി.ഡബ്ലിയു.എ, കെ.സി.വൈ. എൽ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.











