Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പതിനഞ്ചാമത് മോനിപ്പള്ളി പ്രവാസി സംഗമം ജൂലൈ 1-നു ബർമിംഗ്ഹാമിൽ

പതിനഞ്ചാമത് മോനിപ്പള്ളി പ്രവാസി സംഗമം ജൂലൈ 1-നു ബർമിംഗ്ഹാമിൽ

507
0

പതിനഞ്ചാമത് (Crystal Jubilee) മോനിപ്പള്ളി പ്രവാസി സംഗമം ജൂലൈ 1-നു (ശനിയാഴ്ച) ബർമിംഗ്ഹാമിൽ

– ജോമോൻ തെക്കേക്കൂറ്റ്

യു കെ യിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം യുകെ, ഈ വർഷം ജൂലൈ ഒന്നിന് ബർമിങ്ഹാമിലെ Aldridge കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെടുന്നു.
യുകെയിൽ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ, മോനിപ്പള്ളി സംഗമം ഈ വർഷം സ്വദേശത്തും വിദേശത്തും താമസിക്കുന്ന മോനിപ്പള്ളിക്കാർക്ക് പങ്കെടുക്കുവാനായിട്ട് ഗ്ലോബൽ മോനിപ്പള്ളി സംഗമമായി കൊണ്ടാടുന്നു.

രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഇനം ഇൻഡോർ ഗെയിമുകളും ഫൺ ഗെയിംസ് കളും നടത്തപ്പെടും

നാടൻ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം SBI മോനിപ്പള്ളി സ്പോൺസർ ചെയ്യുന്ന ബെസ്റ്റ് കപ്പിൾസ് എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.

മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതിൽ സംശയമില്ല.

ഈ വർഷത്തെ മത്സരങ്ങൾക്കുള്ള സമ്മാനങ്ങളുമായി കടന്നുവന്നിരിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്ക് മോനിപ്പള്ളി, കെയർ വെൽ ഡയഗ്നോസ്റ്റിക് സെൻറർ മോനിപ്പള്ളി, എൽഐസി മനോജ്‌,
ജെയ്മോൻ കുറുപ്പന്തറ, സജിമോൻ തോമസ് കാരമേൽ, സിബി അരഞ്ഞാണിൽ
എന്നുള്ളവർ ആണെന്നുള്ള കാര്യവും എടുത്തു പറയേണ്ടിയിരിക്കുന്നു.

പതിനഞ്ചാമത് മോനിപ്പള്ളി സംഗമ ത്തിൻറെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സ്കോട്ടിഷ് ഹൈലാൻഡ് കാണുവാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ബർമിംഗ്ഹാമിൽ നിന്ന് July 4, ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന നാലുദിവസത്തെ coach ടൂർ വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തുന്നതായിരിക്കും. ഇനിയും അതിൽ ആർക്കെങ്കിലും പോകുവാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ (നാട്ടിൽ നിന്ന് വന്നവർ പ്രത്യേകിച്ച് ) മോനിപ്പള്ളി സംഗമ UK കമ്മിറ്റിയെ ബന്ധപ്പെടുക. (ആളൊന്നിന് 395 പൗണ്ട് including ട്രാൻസ്പോർട്ട്, ഫുഡ് ആൻഡ് അക്കോമഡേഷൻ.)

മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയുന്നു.

Thank you
കമ്മിറ്റിക്കുവേണ്ടി ജോമോൻ തെക്കേക്കൂറ്റ്

Previous articleസംക്രാന്തി: പുത്തന്‍പറമ്പില്‍ തങ്കമ്മ മാത്യു | Live Funeral Telecast Available
Next articleയേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണം: മാർ ജോസഫ് പണ്ടാരശ്ശേരി

Leave a Reply