Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയില്‍ സി.ടി. സ്‌കാനിംഗ് സൗകര്യം

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയില്‍ സി.ടി. സ്‌കാനിംഗ് സൗകര്യം

171
0

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ 32 സ്ലൈസ് സി.ടി. സ്‌കാനിംഗ് സൗകര്യം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സി.ടി. സ്‌കാനിംഗ് വിഭാഗം ആശീര്‍വദിച്ചു. ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എം., മെഡിക്കല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ സെല്‍ബി എസ്.വി.എം., കാരിത്താസ് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം. തുടങ്ങിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുതിയ സി.ടി. സംവിധാനം പ്രവര്‍ത്തനസജ്ജമായതോടെ കിടങ്ങൂരിലും സമീപ പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയ സേവനങ്ങള്‍ അതിവേഗത്തില്‍ ലഭ്യമാകും. രോഗികള്‍ക്ക് സി.ടി സ്‌കാനിങ് സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗ് സേവനങ്ങള്‍ക്കും +91 86067 00564 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Previous articleഓണംതുരുത്ത്: കുറ്റിവളച്ചേല്‍ (മടപ്പളളിക്കുന്നേല്‍) എം. ടി ജോസ് (65)
Next articleകോട്ടയം – കൊച്ചി റോഡ് നിമ്മാണം .സംസ്ഥാന സർക്കാർ ശുപാർശചെയ്യും.

LEAVE A REPLY