കാരിത്താസ് ഹോസ്പിറ്റലിൽ സ്ഥാപിച്ച ടോട്ടൽ ലാബ് ഓട്ടോമേഷൻ സിസ്റ്റത്തിന്റെ ആശീർവാദകർമ്മം കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് അനിമൂട്ടിൽ നിർവഹിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി. ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർമാർ, ലാബ് വിഭാഗം ജീവനക്കാർ, കാരിത്താസിലെ മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വേഗതയേറിയതും കൃത്യതയാർന്നതുമായ രോഗനിർണയ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള കാരിത്താസിന്റെ പ്രതിബദ്ധതയുടെ മറ്റൊരു മുന്നേറ്റമാണ് ടോട്ടൽ ലാബ് ഓട്ടോമേഷൻ സിസ്റ്റം.













