Home അമേരിക്കൻ വാർത്തകൾ മിഷൻലീഗ് ഡാളസ് ഇടവക പ്രവേശനോത്‌സവം

മിഷൻലീഗ് ഡാളസ് ഇടവക പ്രവേശനോത്‌സവം

116
0

ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവേശനോത്സവം നടത്തപ്പെട്ടു.. ഈ വർഷം ആദി കുർബാന സ്വീകരിച്ച കുട്ടികൾ പ്രത്യേക വേഷത്തോടെ മിഷൻലീഗ് പതാക പേറി മിഷൻലീഗ്‌ ബാഡ്ജും വഹിച്ച് കൊണ്ട് പ്രദക്ഷിണമായി നീങ്ങുകയും വികാരി ഫാ. ബിൻസ് ചേത്തലിൽ പ്രത്യേകം പ്രാർത്ഥന നടത്തി ബാഡ്ജ് ഏവരെയും ഏല്പിച്ചു.അതിന് ഒരുക്കമായി മിനിസ്ട്രി ദിനമായി പ്രത്യേകം ആഘോഷിച്ചു.എല്ലാം കുട്ടികൾക്കും മിഷ്യൻലീഗിൻ പ്രാധാന്യത്തെക്കുറിച്ച് സി.ജോസിയ സെമിനാർ നടത്തി.സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വി.കൊച്ചുത്രെസ്യാ തിരുന്നാൾ കുട്ടികളുടെ നേതൃത്വത്തിൽ ഏറ്റ് നടത്തപ്പെട്ടു.ഫാ.സോജൻ കുഴിപ്പിൽ കുട്ടികൾക്കായ് വി.ബലിയർപ്പിച്ച് സന്ദേശം നൽകി.

Previous articleഡല്‍ഹിയില്‍ ‘ELORA 2026’ സംഘടിപ്പിച്ചു
Next articleപാച്ചിറ: മാങ്ങാപ്പറമ്പില്‍ ഏലിക്കുട്ടി കോര | Live Funeral Telecast Available

LEAVE A REPLY