ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് കോട്ടയം രൂപത കർഷകവിഭാഗം കൺവീനർ കെ.എം. എബ്രാഹം തടത്തിൽ രചിച്ച അനുരഞനമാലിക എന്ന പുസ്തകം കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ എം.സി. കുര്യാക്കോസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കെ.സി.സി. സെക്രട്ടറി ബേബി മുള വേലിപ്പുറം, ഇ.കെ. ചാക്കോചൻ, ജെയിംസ് കൊച്ചു കുന്നേൽ, സാലസ് ജോസഫ്, ജോൺ മാവേലി, ജൂബി ഫിലിപ്പ്, കെ.ഇ.ജോൺ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.











