കോട്ടയം: ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിന്റെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാൾ ഓഗസ്റ്റ് 21,22,23 തീയതികളിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 21 ന് വൈകുന്നേരം 5.30 ന് വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടിയേറ്റുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഫാ. ലിവിൻ തെക്കത്തേച്ചേരുവിലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും ഫാ. സിജോ ആൽപ്പാറയുടെ കാർമ്മികത്വത്തിൽ ക്രിസ്തുരാജന്റെ നൊവേനയും നടത്തപ്പെടും. ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. സിജോ ആൽപ്പാറയിൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകുന്നേരം 3 മണിക്കു നടത്തപ്പെടുന്ന മുതിർന്നവരുടെ സംഗമത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 7 മണിക്ക് ഫാ. തോമസ് ആദോപ്പിള്ളിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് 9.30 ന് ഫാ. ഷാനി വലിയപുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തപ്പെടും. സമരിറ്റൻ റിസോഴ്‌സ് സെന്റർ ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ തിരുനാൾ സന്ദേശം നല്കും. ഫാ. അങ്കിത് തച്ചാറയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പ്രദക്ഷിണത്തെതുടർന്ന് അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ടിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയുടെ ആശീർവ്വാദത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കും. ഇടവകദിന മത്സരങ്ങളിൽ വിജയികളായവർക്ക് അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാൾ ഓഗസ്റ്റ് 21,22,23 തീയതികളിൽ











