ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തങ്ങള്‍ സഭക്ക് അനുഗ്രഹമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023 – 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അല്മായര്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ മാര്‍ തോമസ് തറയില്‍, മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത്, ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റന്‍ മുട്ടംതൊട്ടില്‍, മിഷന്‍ ലീഗ് ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, യു. കെ നാഷണല്‍ പ്രസിഡന്റ് ജെന്‍തിന്‍ ജെയിംസ്, ഇന്ത്യന്‍ നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റം എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുത്തു.











