UKKCA നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യൂണിറ്റിലെ ലിസ്ബണ്‍ കൂടാരയോഗം അംഗങ്ങളായ സനീഷിന്റെയും മെല്‍ബിയുടെയും മകന്‍ എല്‍വിന്‍ സനീഷ് (4 മാസം) നിര്യാതനായി. സംസ്‌കാരം പിന്നീട് നോര്‍ത്ത് അയര്‍ലണ്ടില്‍. സനീഷ് കുറുമുളളൂര്‍ ഇടവക കീഴേടത്തുമലയില്‍ കുടുംബാംഗമാണ്. എഡ്‌വിന്‍, എലീസ്റ്റാ, ഇവാ എന്നിവര്‍ സഹോദരങ്ങളാണ്. മാതാവ് മെല്‍ബി ഉഴവൂര്‍ നടുവീട്ടില്‍ കുടുംബാംഗമാണ്.











