കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 2025-26 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശാഖകളെ ആദരിച്ചു.കരിങ്കുന്നം, വള്ളിച്ചിറ, കോതനല്ലൂര്‍, പുതുശ്ശേരി, കോട്ടയം, പയ്യാവൂര്‍, അണക്കര, MFI കോട്ടയം സെന്റര്‍, കുറുമുള്ളൂര്‍, കിടങ്ങൂര്‍, നീണ്ടൂര്‍, മാലക്കല്ല്, കടുത്തുരുത്തി, ഉഴവൂര്‍, അരയന്‍കാവ്, കണ്ണങ്കര എന്നീ ശാഖകളാണ് ആദരവ് ഏറ്റുവാങ്ങിയത്. ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ശ്രീ ബിനോയി മാത്യു ഇടയാടിയില്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. ക്‌നാനായ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ പ്രൊഫ : ജോയി മുപ്രാപ്പള്ളില്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ Fr. സുനില്‍ പെരുമാനൂര്‍, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ തോമസ് പീടികയില്‍, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ മാരായ ജില്‍മോന്‍ മഠത്തില്‍, ശ്രീ ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ബേബി മുളവേലിപുറത്ത്, ജെയിംസ് മലേപ്പറമ്പില്‍, ജോസ് തൊട്ടിയില്‍, ഷോണി പുത്തൂര്‍, ശ്രീ ജോണ്‍ പുത്തന്‍കണ്ടത്തില്‍, മാനേജിങ് ഡയറക്ടര്‍ മാത്യു പി കെ പാണ്ടവത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാഖകളെ ആദരിച്ചു











