Home അമേരിക്കൻ വാർത്തകൾ നേഴ്സസ് വീക്കീൽ ആതുര ശുശ്രൂഷകരെ ആദരിച്ച് ഡാളസ് ഇടവക

നേഴ്സസ് വീക്കീൽ ആതുര ശുശ്രൂഷകരെ ആദരിച്ച് ഡാളസ് ഇടവക

252
0

ഡാളസ്: നേഴ്സസ് വീക്കിനോട് അനുബന്ധിച്ച് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ആതുര ശുശ്രൂഷ മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും പ്രത്യേകമായി ആദരിച്ചു. അന്നേ ദിവസം ഇവർക്കായ് പ്രത്യേകമായി ആശീർവ്വാദ പ്രാർത്ഥന നടത്തപ്പെടു. തുടർന്ന് അവരുടെ പ്രവർത്തനത്തിന്റെ മാഹാത്മ്യത്തെക്കുറിച് വികാരി. ഫാ. ബീൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിക്കുകയും ഇടവകയ്ക്ക് നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. തുടർന്ന് എല്ലാവരുടെ കരങ്ങൾ വെഞ്ചരിച്ച തൈലം കൊണ്ട് പൂശി പ്രത്യേകം അനുഗ്രഹിച്ചു. ദൈവത്തിന്റെ സൗഖ്യദായകമായ ദൗത്യം ഏറ്റെടുത്ത് നടത്തുന്നതിന്റെ മഹത്വം ആനന്ദകരമായി മാറാൻ ഈ ഒത്തുചേരൽ സഹായിച്ചു.

Previous article“എന്റെ അമ്മ, എന്റെ അനുഗ്രഹം” മാതൃദിനം അവിസ്മരണീയമാക്കി ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ കുഞ്ഞുമിഷനറിമാർ.
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു.

Leave a Reply