ലണ്ടന്‍: സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ തിരുക്കുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും മാത്യകയുമായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 2026 മെയ് 1,2 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ മെയ് 2 ശനിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയിസിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ.ബിനീഷ് മാങ്കോട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.എല്‍ബിന്‍ തിരുന്നെല്ലിപ്പറമ്പില്‍, റവ.ഫാ.അജൂബ് തോട്ടനാനിയില്‍, റവ.ഫാ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.എല്‍ബിന്‍ തിരുന്നെല്ലിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on...














