Home അമേരിക്കൻ വാർത്തകൾ കെ.സി.എസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം.

കെ.സി.എസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം.

97
0

ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ചിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിൻ്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ സൈമൺ മ്യാൽക്കരപുറത്തിൻ്റെയും ലിഡിയയുടെയും മകൾ ലിയോറ മാൽക്കരപുറത്തും, ഫെബിൻ മറ്റത്തിലിൻ്റെയും ജീനയുടെയും മകൻ സാമൂൽ മറ്റത്തിലും റൈസിംഗ് സ്റ്റാറുകൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2026 ലെ യൂത്ത് ഫെസ്റ്റിവൽ ഇത്ര ഭംഗിയായി നടത്തുവാൻ സഹായിച്ച യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ ജെസ്ലിൻ പ്ലാത്താനത്തു, കെ.സി.എസ് വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ട്രഷറർ ടീന നെടുവാമ്പുഴ, ജോയിൻ്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം എന്നിവരുടെ സേവനങ്ങൾ ഏറെ പ്രശംസനീയമാണ്. ഇവർക്ക് പുറമേ യൂത്ത് ഫെസ്റ്റിവലിൻ്റെ സുഗമമായ നടത്തിപ്പിലേക്ക് സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് എല്ലാ ബോർഡ് മെമ്പേഴ്സിനോടും കെ സി എസ് എക്സിക്യൂട്ടീവിൻ്റെ കൃതജ്ഞത അർപ്പിച്ചുകൊള്ളുന്നു എന്ന് പ്രസിഡൻ്റ് ജോസ് ആനമല, മത്സരങ്ങളുടെ അവസാനം അറിയിക്കുകയുണ്ടായി.

Previous articleജലദിനത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.
Next articleകോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Leave a Reply