കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഒരുക്കി. പാഴായി കിടക്കുന്ന ശുദ്ധ ജല സ്രോതസുകൾ ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കി തീർക്കുക എന്നതോടൊപ്പം ജലസംരക്ഷണ ത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതുമാണ് ജലദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജലസ്രോധസുകളുടെ ശുചീകരണം, കിണർ റീചാർജിങ്, മഴവെള്ളസംഭരണം, മലിന ജല പുനരുപയോഗം, എന്നിങ്ങനെ വിവിധ ജല സംരക്ഷണ മാർഗങ്ങളെപ്പറ്റി ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തുകയും ജല സംരക്ഷണ പ്രതിജ്ഞ നടത്തുകയും ചെയ്തു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജലസംരക്ഷണത്തിനായി മൂന്നു ലക്ഷത്തിലധികം ലിറ്റർ ജലശേഖരണ ടാങ്കുകൾ സാധാരണക്കാരായ ആളുകൾക്ക് സാമ്പത്തിക സഹായത്തോടെ വിതരണം നടപ്പിലാക്കി. ജലദിനത്തിൽ ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിൽ ആയി 40 ഓളം ശുദ്ധ ജല സ്രോധസുകൾ ശുചീകരിച്ചതായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുമൂട്ടിൽ അറിയിച്ചു.
Home ഇന്ത്യൻ വാർത്തകൾ ജലദിനത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.











