Home ഇന്ത്യൻ വാർത്തകൾ യുദ്ധവിരുദ്ധ സന്ദേശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

യുദ്ധവിരുദ്ധ സന്ദേശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

120
0

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ‘നോ വാര്‍’ ബോര്‍ഡ് കയ്യിലേന്തിയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ലോകത്തെമ്പാടും സമാധാനം സ്ഥാപിക്കുന്നതിനുള്ള സന്ദേശം പകര്‍ന്നു നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ പൊതുസമൂഹത്തിന് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എബ്രഹാം ഒ എ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധം എന്നത് മാനവരാശിയുടെ മുഴുവന്‍ നാശത്തിന് കാരണമാകുന്നതാണെന്നും, വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകള്‍ ലോകത്തിലെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കണമെന്നും, ഒരിക്കലും ഒരു ജീവനെയും നശിപ്പിക്കുവാന്‍ അത് ഉപയോഗിക്കരുത് എന്നും യുദ്ധവിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് പ്രിന്‍സിപ്പാള്‍ ഒ എ എബ്രഹാം പറഞ്ഞു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സുനിത മേരി വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് റമിതാ ഡാനി എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജിനോ തോമസ്, അഗസ്റ്റിന്‍ ജോസ്, ഷിജു കെ എബ്രഹാം, അനീഷ് ഫിലിപ്പ്, സിസ്റ്റര്‍ ജോസിനി, നീതു ബെന്നി, മെറിന്‍ മാത്യു, നിതിന്‍ ജോസ്, ജോമിന്‍ ജോസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleവേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക എങ്ങ് കപ്പിൾസ് ഫാമിലി കൂട്ടായ്മ
Next articleകോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

Leave a Reply