Home അമേരിക്കൻ വാർത്തകൾ വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക എങ്ങ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക എങ്ങ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

130
0

ഡാളസ്സ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ എങ്ങ് കപ്പിൾസിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെട്ടു.. 50 നോമ്പിന്റെ നിറവിൽ കൂടായ്മയുടെ ആരംഭത്തിൽ നോമ്പുകാല ചിന്തകൾ വികാരി. ഫാ. ബിൻസ് ചേത്തലിൽ പങ്കുവെച്ചു.തുടർന്ന് പൊതു ചർച്ചകളും ഭാവി പരുപാടികളും പങ്കുവെയ്ക്കപ്പെട്ടു.. അന്നേ ദിവസം എങ്ങ് കപ്പിൾസ് ഒന്നിച്ച് ഉള്ള പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിച്ചു.. എങ്ങ് കപ്പിൾസിന്റെ കുട്ടികൾക്കായി യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ഥ കൂട്ടായ്മ ഒപ്പം സംഘടിപ്പിക്കപ്പെട്ടു.. എല്ലാവർക്കും പ്രത്യേകമായി സ്നേഹവിരുന്നും ക്രമീകരിച്ചു. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിട്രേഷനും വിവിധ പ്ളാനിങ്ങും നടത്തപ്പെട്ടത്. ഫാമിലി ഒരുമിച്ച് നോമ്പ്കാല ചിന്ത വിചിന്തനവും ക്യാമ്പ് ഫയർ കൂട്ടായ്മയും മത്സരങ്ങളും ഹോം മെയിഡ് ഭക്ഷണവും വേറിട്ട അനുഭവങ്ങൾ ഏവർക്കും നൽകി.

Previous articleക്നാനായ കാത്തലിക്‌ അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് | അന്താരാഷ്ട്ര വടംവലി ‘പോരാട്ടം സീസൺ 2’ | LIVE ON KVTV
Next articleയുദ്ധവിരുദ്ധ സന്ദേശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

Leave a Reply