Home അമേരിക്കൻ വാർത്തകൾ ഓർലൻഡോ സെൻറ് സ്റ്റീഫൻസ് കാനായ പള്ളിയിൽ വി. എസ്ഥപ്പാനോസ് സഹദായുടെ തിരുനാൾ ; ഫെബ്രുവരി 6,...

ഓർലൻഡോ സെൻറ് സ്റ്റീഫൻസ് കാനായ പള്ളിയിൽ വി. എസ്ഥപ്പാനോസ് സഹദായുടെ തിരുനാൾ ; ഫെബ്രുവരി 6, 7 ,8 തീയതികളിൽ

208
0

Orlando : വിശുദ്ധ എസ്ഥപ്പാനോസ് സഹദായുടെ പേരിലുള്ള ഫ്ലോറിഡയിലെ സെൻറ് സ്റ്റീഫൻസ് കാനായ പള്ളിയിൽ ഈ വർഷത്തെ തിരുനാൾ ഫെബ്രുവരി 6, 7 ,8 തീയതികളിൽ ആഘോഷപൂർവമായി നടത്തപ്പെടുന്നു. വികാരി Fr. Lijo കൊച്ചുപറമ്പിൽ അച്ചൻ്റെ നേതൃത്വത്തിൽ പ്രസുദേന്തിമാരായ സിൻ്റോ വെട്ടുകല്ലേൽ, ബിജു കുപ്പെനാനിക്കൽ, ബിജു പൊളക്കൽ എന്നിവരുടെ സഹകരണത്തോടെ ട്രസ്റ്റിമാരായ ജോസ് ചാമക്കാല, ജോസുകുട്ടി കൂവക്കട എന്നിവരോടൊപ്പം ഈ വർഷത്തെ പെരുന്നാൾ വളരെ ഭക്തിസാന്ദ്രമായി ആഘോഷപൂർവമായി നടത്തപ്പെടുന്നു. February 6 ആം തീയതി വൈകുന്നേരം 7 മണിക്ക് കൊടിയേറ്റോടെ ആരംഭിക്കുന്ന തിരുന്നാൾ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷപൂർവമായ വിശുദ്ധ കുർബാനയും അതിനുശേഷം സ്നേഹവിരുന്നും പിന്നീട് പാരീഷ് അംഗങ്ങൾ ഒരുക്കുന്ന അതിഗംഭീരമായ ‘കലാസന്ധ്യയും’ ഉണ്ടായിരിക്കും.

പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂർവമായ റാസ കുർബാനയും ഉണ്ടായിരിക്കും. മൂന്ന് ദിവസമായി നടക്കുന്ന തിരുന്നാളിന്, Fr ജോബി പൂച്ചുകണ്ടത്തിൽ, Fr ജോസ് ആദോപ്പള്ളിൽ,Fr Nicholas തലക്കോട്ടൂർ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഓർലൻഡോയുടെ സമീപത്തുള്ള വിവിധ സ്ഥലങ്ങളായ Tampa, Sanford, Miami, Jacksonvilla എന്നിവിടങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്നു. സഭയിലെ ആദ്യത്തെ വിശുദ്ധനും ‘വിളിച്ചാൽ വിളി കേൾക്കും ‘ എന്ന് അച്ചീട്ടുള്ള എസ്ഥപാനോസ് സഹദായുടെ തിരുന്നാളിനും കല്ലുംതൂവല എടുക്കുവാനുമായി നൂറുകണക്കിന് ആളുകൾ ആണ് എത്തിച്ചേരുക.

Previous articleഡോ. ബോബന്‍ തോമസിന് സ്‌കോളര്‍ഷിപ്പ്
Next articleകൂടല്ലൂർ : വടക്കേടത്ത് അന്നമ്മ മത്തായി | Live Funeral Telecast Available

Leave a Reply