Home ഇന്ത്യൻ വാർത്തകൾ അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം

അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം

231
0

തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, കമ്മീഷനംഗങ്ങളായ സി. നീറ്റ എസ്.ജെ.സി, സി. ആന്‍ മരിയ എസ്.വി.എം, മാത്യൂസ് ജെറി, ജോണി റ്റി.കെ, സജി പഴുമാലില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. മന:ശാസ്ത്രജ്ഞന്‍ ഡോ. ജസ്റ്റിന്‍ ക്ലാസ്സുകള്‍ നയിച്ചു. മലബാര്‍ റീജിയണില്‍ നടത്തിയ പ്രതിഭാസംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സൈജു മേക്കര, കമ്മീഷനംഗം സി. ഷെറിന്‍ എസ്.വി.എം എന്നിവര്‍ സംഗമത്തില്‍ നേതൃത്വം നല്‍കി.

Previous articleസംക്രാന്തി: കുമരംകരി തറയിൽ ടി. ജെ. ജേക്കബ് | Live Funeral Telecast Available
Next articleതൊടുപുഴ: ജയമ്മ മാത്യു മറ്റപ്പിള്ളിൽ

Leave a Reply