Home നിര്യാതരായി തൊടുപുഴ: ജയമ്മ മാത്യു മറ്റപ്പിള്ളിൽ

തൊടുപുഴ: ജയമ്മ മാത്യു മറ്റപ്പിള്ളിൽ

383
0

തൊടുപുഴ: ജയമ്മ മാത്യു ഉല്ലാസ് ബ്യൂട്ടി പാർലർ (70) നിര്യാതയായി. പരേത മറ്റപ്പിള്ളിൽ മത്തച്ചന്റെ (ചെയർമാൻ, ഉല്ലാസ് ഗ്രൂപ്പ്‌, തൊടുപുഴ) ഭാര്യയും, ഉല്ലാസ് ബ്യൂട്ടി പാർലർ, ഉല്ലാസ് ബ്യൂട്ടി കോളേജ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമാണ്. കോട്ടയം എസ്.എച്ച്.മൗണ്ട് കൊല്ലന്തറ കുടുംബാംഗമായ ജയമ്മ ഇടുക്കി ജില്ലയിലെ ആദ്യത്തെ ബ്യൂട്ടീഷൻ ആണ്. ഭൗതികശരീരം April 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സിസിലിയ ഹോട്ടലിന് പിൻവശത്തുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും (04/04/2026) ശനിയാഴ്ച രാവിലെ 8 മണി മുതൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് എതിർവശമുള്ള ഉല്ലാസ് ടവറിൽ പൊതു ദർശനത്തിന് വെക്കുന്നതും ആണ്. വൈകുന്നേരം 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചുങ്കം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: ഉല്ലാസ് മാത്യു (ഉല്ലാസ് ഗ്രൂപ്പ്‌,തൊടുപുഴ), ഡോ. ഉഷസ് മാത്യു (മുൻ പ്രിൻസിപ്പൽ സെന്റ്‌ തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഇടമുറി റാന്നി), ഉമേഷ് മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: സുനിത പടപ്പന്മാക്കിൽ ഉഴവൂർ, സച്ചിൻ വയലാ (മുൻ മെമ്പർ റാന്നി ഗ്രാമ പഞ്ചായത്ത്‌), അമൃത പാതിരിക്കര മാറിക (ഓസ്ട്രേലിയ). കൊച്ചുമക്കൾ:സാന്ദ്ര, അലൻ, റോഹൻ, റോ ഹിത്,ഏബൽ, ഐറിൻ, ഐസക്, ഐസായ.

Previous articleഅതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം
Next articleക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പെസഹാ ആചരണം

Leave a Reply