Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ‘കരുണതൻ കരുതലായി വാഴ്‌വ് ‘ ആപ്തവാക്യ വിജയി ; ജോസ് മുഖച്ചിറ

‘കരുണതൻ കരുതലായി വാഴ്‌വ് ‘ ആപ്തവാക്യ വിജയി ; ജോസ് മുഖച്ചിറ

196
0

ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് വാഴ്‌വ് സമ്മേളനത്തിനായുള്ള ആപ്തവാക്യമായി “കരുണതൻ കരുതലായി വാഴ്‌വ്” എന്ന വാക്യം തെരഞ്ഞെടുത്തു. ഷെഫീൽഡ് ക്നാനായ കത്തോലിക് മാസ്സ് സെന്റർ അംഗമായ ജോസ് മുഖച്ചിറ ആണ് ഈ ആപ്തവാക്യം തയ്യാറാക്കിയത്. യുകെയിലെ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ വാർഷിക കൂട്ടായ്മയാണ് വാഴ്‌വ്. വിശുദ്ധ കുർബാന, വിവിധ മിഷനുകളുടെ കലാപരിപാടികൾ, വിജ്ഞാനപ്രദമായ സെമിനാറുകൾ എന്നിവ ഉൾപ്പെടുന്ന ഈ സമ്മേളനം ആത്മീയവും സാമൂഹികവുമായ ഉണർവ്വിന് വേദിയാകുന്നു. കഴിഞ്ഞ വർഷം ഭവനരഹിതർക്കായി ഭവനം നിർമ്മിച്ചു നൽകുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി. ഒരു ഭവനം ലക്ഷ്യമിട്ടിരുന്ന പദ്ധതിയിൽ, രണ്ടുഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം ഒരു ഭവനം നിർമ്മിക്കുന്നതോടൊപ്പം രോഗി സഹായ പദ്ധതിയും ലക്ഷ്യമിടുന്നു. 2026 സെപ്റ്റംബർ 26-ന് ബിർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വാഴ്‌വ് സമ്മേളനം നടക്കും.

Previous articleസ്‌കോട്ട്‌ലാന്റ് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനില്‍ ദുഃഖവെള്ളി ദിനാചരണവും, കുരിശിൻറെ വഴിയും .
Next articleകുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply