Home ഇന്ത്യൻ വാർത്തകൾ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കണം: മന്ത്രി വി.എൻ.വാസവൻ

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കണം: മന്ത്രി വി.എൻ.വാസവൻ

296
0

കൈപ്പുഴ: കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കാൻ കുട്ടികളെ അനുവദിക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ .കൈപ്പുഴ സെൻ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ മയക്ക് മരുന്നിന് അടിമയാകാതിരിക്കാൻ കുട്ടികളുടെ മേൽ മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡോ. സിറിയക് തോമസ് നിർവഹിച്ചു. അധ്യാപകരെ പേരെടുത്ത് പറഞ്ഞ് തൻ്റെ സ്കൂൾ കാല ഓർമകൾ അദ്ദേഹം പങ്കവെച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജോസ് മാൻ്റിൽ, തോമസ് ലൂക്കോസ് ചാമക്കാലാ എന്നിവരെ മാർ മാത്യു മൂലക്കാട്ട് ആദരിച്ചു. ശതാബ്ദി സുവനീർ പ്രകാശനം സൈമൺ പുല്ലാടിന് നൽകി മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. സ്കൂൾ മനേജർ ഫാ.സാബു മാലിത്തുരുത്തേൽ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ് എന്നിവർ പ്രസംഗിച്ചു.

By – കൈപ്പുഴ ജയകുമാർ

Previous articleദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം
Next articleകട്ടച്ചിറ: തേക്കുംകാട്ടുതടത്തില്‍ (പറമ്പേട്ട്) പി. പി. ജോസഫ് | Live Funeral Telecast Available

Leave a Reply