ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി – കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 112-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷയും 2026 ജനുവരി 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വച്ച് ഭക്തിപുരസ്സരം ആചരിക്കുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ആഘോഷമായ സമൂഹബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. മാത്യു മണക്കാട്ട്, ഫാ. ജോസ് കന്നുവെട്ടിയേല്‍, ഫാ. ബിനോ ചേരിയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. അനുസ്മരണപ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ഇടയ്ക്കാട്ട് ഫൊറോന പളളി വികാരി ഫാ. സൈമണ്‍ പുല്ലാട്ട് കാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍ങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
Home ഇന്ത്യൻ വാർത്തകൾ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 112-ാം ചരമവാര്‍ഷികം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











