Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത വിശ്വാസ പരിശീലനം; ഏഴാം ക്ലാസ്സ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത വിശ്വാസ പരിശീലനം; ഏഴാം ക്ലാസ്സ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

980
0

തെള്ളകം: കോട്ടയം അതിരൂപതാംഗങ്ങളായ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസ്സല്‍ ഒഴുങ്ങാലില്‍ നിര്‍വ്വഹിച്ചു. പ്രതിഭാ സംഗമത്തില്‍
മികച്ച പ്രതിഭകളായി കുറുമുള്ളൂര്‍ ഇടവകയില്‍ മുല്ലൂപറമ്പില്‍ സജി എബ്രാഹം- മിനി ദമ്പതികളുടെ മകന്‍ എബിന്‍ സജിയും, മടമ്പം ഇടവകയില്‍
കൊല്ലന്തേട്ട് സിറിള്‍- അനില മകന്‍ അബ്‌നേര്‍ ജോസ് സിറിളും, കുറുമുള്ളൂര്‍ ഇടവകയില്‍ ചിറത്തറയില്‍ അലക്‌സ്- സുജ ദബതികളുടെ മകള്‍ അന്നു ത്രേസ്യാ അലക്‌സും, മാലക്കല്ല് ഇടവക ചിറപ്പുറത്ത് റിങ്കു ജോസ്-ജിബി ദമ്പതികളുടെ മകള്‍ അലോന തെരേസ് റിങ്കു എന്നിവരെ തിരഞ്ഞെടുത്തു. ഓരോ ഇടവകയില്‍ നിന്നും രണ്ടു കുട്ടികള്‍ വീതം പങ്കെടുത്തു. വിശ്വാസ പരിശീലന കമ്മീഷന്‍ അംഗങ്ങള്‍, കെ.സി.വൈ.എല്‍
അംഗങ്ങള്‍, കെ.സി.സി. അംഗങ്ങള്‍ നേതൃത്വം നല്കി. അന്നു ത്രേസ്യാ അലക്‌സിനെ മെയ് 16 മുതല്‍ 18 വരെ മൗണ്ട് സെന്റ്‌തോമസ് കാക്കനാട്
വച്ചു നടത്തപ്പെട്ട സീറോ മലബാര്‍ പ്രതിഭാ സംഗമത്തില്‍ മികച്ച പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.

Previous articleമോനിപ്പള്ളി: നിരവത്ത് ഏലിക്കുട്ടി മത്തായി
Next articleമറ്റക്കര: മുകളേല്‍ കുഞ്ഞു ലൂക്കാ | Live Funeral Telecast Available

Leave a Reply