Home ഇന്ത്യൻ വാർത്തകൾ ബി.സി.എം ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ : കൈപ്പുഴ ജേതാക്കള്‍.

ബി.സി.എം ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ : കൈപ്പുഴ ജേതാക്കള്‍.

235
0

കൈപ്പുഴ: കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കായ് ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റും പെണ്‍കുട്ടികള്‍ക്കായി വടംവലിയും നടത്തപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ടീമും എച്ച് എസ് എസ് വിഭാഗത്തില്‍ 8 ടീമും വടംവലി ടൂര്‍ണമെന്‍്റില്‍ എച്ച് എസ് വിഭാഗം 11 ടീമും എച്ച് എസ് എസ് വിഭാഗത്തില്‍ 6 ടീമും പങ്കെടുത്തു. ഫുട്ബോളില്‍ രണ്ട് വിഭാഗത്തിലും ഫൈനലില്‍ ഏറ്റുമുട്ടിയത് കൈപ്പുഴ സെന്‍്റ് ജോര്‍ജ്ജ് വി .എച്ച്. എസ് .എസ് ഉം സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് ഉം തമ്മിലായിരുന്നു. രണ്ട് വിഭാഗത്തിലും കൈപ്പുഴ ജേതാക്കളായി. പെണ്‍കുട്ടികള്‍ക്കായുള്ള വടംവലിയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രാജപുരവും എച്ച്.എസ്.എസ് വിഭാഗത്തില്‍ കോട്ടയം സെന്‍്റ് ആന്‍സും ജേതാക്കളായി.

Previous articleകണ്ണങ്കര: മുഹമ്മ കൂരിതോട്ടുങ്കൽ ജോർജ് കെ. എം | Live Funeral Telecast Available
Next articlePIUS MOUNT | WEDDING CEREMONY || SANOJ & DONA ||

Leave a Reply