കൈപ്പുഴ: കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും ജോസ് കാട്ടാത്തില്‍ അനുസ്മരണ ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടക്കും. ഡിസംബര്‍ 14 ന് ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയിലാണ് പരിപാടികള്‍ നടക്കുക. കോട്ടയം അതിരൂപത പ്രോ പ്രോട്ടോ സിഞ്ചെലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കെ.സി.സി ഫൊറോന ചാപ്ളയിന്‍ ഫാ. ലൂക്ക് കരിമ്പില്‍, കുറുമുള്ളൂര്‍ പള്ളി വികാരി ഫാ. ജയിംസ് ചെരുവില്‍, കെ.സി.സി ഫൊറോന പ്രസിഡന്‍റ് ഷിബി പഴയംപള്ളില്‍, കെ.സി.ഡബ്ള്യൂ.എ ഫൊറോന പ്രസിഡന്‍റ് മിനി ജയിംസ്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്‍റ് ജോ തോമസ്, മറ്റു ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും
Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ ഫൊറോന KCC, KCWA, KCYL സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും, കരോള്‍ഗാന മത്സരവും












