മറ്റക്കര: കോട്ടയം അതിരൂപത ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ വാര്‍ഷികം 2025 നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകും. 10.30 ന് കെ.സി.ഡബ്ല്യൂ.എ അതിരൂപത പ്രസിഡന്റ് ഷൈനി ചൊളളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. റവ.ഫാ തോമസ് ആനിമൂട്ടില്‍ (പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് & ചാപ്ലെയിന്‍ K,CW,A) ആമുഖസന്ദേശം നല്‍കും. റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട് (സിഞ്ചെല്ലൂസ് & MD ദീപിക) അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീ ബാബു പറമ്പടത്തുമലയില്‍ (KCC പ്രസിഡന്റ്), റവ.ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍ (കിടങ്ങൂര്‍ ഫൊറോന വികാരി), റവ.ഫാ സിറിയക്ക് മറ്റത്തില്‍ (മറ്റക്കര യൂണിറ്റ് ചാപ്ലെയിന്‍), റവ.സി സൗമി SJC (KCWA അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ചടങ്ങില്‍ ലോഗോസ് ക്വിസ് വിജയികളെ ആദരിക്കും. കൂടാതെ എഡ്യഹെല്‍പ്പ് പദ്ധതിയുടെ 4-ാം ഘട്ടവിതരണോദ്ഘാടനം റവ.ഫാ ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിക്കും. KCWA മറ്റക്കര യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ജിജി ഷാജി ഏവര്‍ക്കും നന്ദി പറയും. തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ നടത്തപ്പെടും.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ വാര്‍ഷികം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം












