ദുബായ് കെ.സി.സിയുടെ കെ.സി.എസ്.എല്‍ അംഗങ്ങളായ 24 ഓളം കുട്ടികള്‍ ചേര്‍ന്ന് എഴുതിയ ചെറുകഥകള്‍ ഉള്‍പ്പെടുത്തിയ “Tapestry “എന്ന കഥാസമാഹാരത്തിന്‍്റെ കവര്‍പേജ് പ്രകാശനം ദുബായിലെ പ്രശസ്തമായ ഹിറ്റ് 96.7 എഫ്.എം റേഡിയോ സ്റ്റേഷന്‍ വച്ച് ആര്‍.ജെ. ഡോണ നിര്‍വഹിച്ചു. കവര്‍പേജ് പ്രകാശത്തിനോട് അനുബന്ധിച്ച് , കുട്ടി കഥാകൃത്തുക്കളുമായി ഒരു ഇന്‍റര്‍വ്യൂ റേഡിയോ സ്റ്റേഷന്‍ വച്ച് നടത്തപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകള്‍ ഒന്നായ ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ഫെയറില്‍ വെച്ച് നവംബര്‍ ഒമ്പതാം തീയതി പുസ്തക പ്രകാശനവും നടക്കും.














