Home ഇന്ത്യൻ വാർത്തകൾ സംസ്ഥാനതല സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് കൈപ്പുഴയിൽ ( സെൻ്റ് ജോർജ് സോക്കർ സീസൺ – 4...

സംസ്ഥാനതല സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് കൈപ്പുഴയിൽ ( സെൻ്റ് ജോർജ് സോക്കർ സീസൺ – 4 )

293
0

കൈപ്പുഴ: സെൻ്റ് ജോർജ് വി.എച്ച് .എസ്.എസിൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരള സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് (സെൻ്റ് ജോർജ് സോക്കർ സീസൺ – 4) നടക്കും. നവംബർ ഒന്ന്, രണ്ട് തീയതികളിൽ സെൻ്റ് ജോർജ് സ്കൂൾഫ്ളെഡ് ലൈറ്റ് മൈതാനിയിലാണ് മത്സരം.വൈകുന്നേരം മൂന്ന് മുതൽ രാത്രി 10 വരെയാണ് മത്സരം നടക്കുക. സെൻ്റ് ജോർജ് സോക്കർ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ ഒന്നിന് വൈകുന്നേരം മൂന്നിന് മുൻ ദേശീയ ഫുട്ബോൾ താരവും റിട്ട. സൂപ്രണ്ട് ഓഫ് പോലീസുമായ കെ.ടി.ചാക്കോ മത്സരം ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മുൻ ദേശീയ കായിക താരം ഡോ.എലിസബത്ത് മത്തായി ഉദ്ഘാടനം ചെയ്യും. മുൻ വോളിബോൾ താരം ഡോ.സാംസൺ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രദീപ്കുമാർ, ശതാബ്ദി കമ്മിറ്റി ചെയർമാൻ ഫാ.സാബു മാലിത്തുരുത്തേൽ, സോക്കർ കമ്മിറ്റി കൺവീനർ കെ.എം.സിറിയക് ,ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ് എന്നിവർ പ്രസംഗിക്കും. ഒരു വർഷമായി നടന്നു വരുന്ന കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷങ്ങൾ 2026 ജനുവരി 23 ന് സമാപിക്കും.

Previous article‘Tapestry ’ കഥാസമാഹാരം: കവര്‍ പേജ് പ്രകാശനം ചെയ്തു
Next articleകൈപ്പുഴ: പാലത്തുരുത്ത് തൊടുകയില്‍ ചിന്നമ്മ ജേക്കബ്

Leave a Reply